ബലാത്സംഗ കേസിൽ നാളെ മുൻകൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ പുതിയ ഹര്‍ജിയുമായി രാഹുൽ മാങ്കൂട്ടത്തിൽ. നാളത്തെ മുൻകൂർ ജാമ്യഹർജി അടച്ചിട്ട കോടതി മുറിയിൽ പരിഗണിക്കണമെന്നാവശ്യപ്പെട്ടാണ് അദ്ദേഹം തിരുവനന്തപുരം സെഷൻസ് കോടതിയിൽ പുതിയ ഹർജി നൽകിയിരിക്കുന്നത്.

അതിനിടെ, പാലക്കാട് തുടരുന്ന എസ്.ഐ.ടി രാഹുലിന്‍റെ ഫ്ലാറ്റിൽ വീണ്ടും പരിശോധന നടത്തി. ഫ്ലാറ്റിലെ കെയർടേക്കറുടെ മൊഴി രേഖപ്പെടുത്തി. കെയർടേക്കറെ സ്വാധീനിച്ച് രാഹുലും സംഘവും സിസിടിവി ദൃശ്യങ്ങൾ നശിപ്പിച്ചെന്ന നിഗമനത്തിലായിരുന്നു എസ്.ഐ.ടി. ഇക്കാര്യങ്ങളിലടക്കം കൂടുതൽ വിവരങ്ങള്‍ തേടുന്നതിനായാണ് കെയര്‍ ടേക്കറുടെ മൊഴിയെടുത്തത്.

Related Posts