പ്രശസ്ത എഴുത്തുകാരിയും അദ്ധ്യാപികയുമായ ബി സരസ്വതി (94) അന്തരിച്ചു. ഏറ്റുമാനൂരിലെ വസതിയില്‍ ഇന്ന് ഉച്ചയോടെയായിരുന്നു അന്ത്യം. പ്രശസ്ത സാഹിത്യകാരൻ കാരൂർ നീലകണ്‌ഠപ്പിള്ളയുടെ മകളാണ്. സംസ്കാരം നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് ഏറ്റുമാനൂരിലെ വസതിയില്‍ നടക്കും. അദ്ധ്യാപികയുമായ സരസ്വതി കിടങ്ങൂർ എൻഎസ്‌എസ് ഹൈസ്കൂള്‍ ഹെഡ്മിസ്ട്രസായി വിരമിച്ചു.

ഭർത്താവ് പരേതനായ എം ഇ നാരായണക്കുറുപ്പ് (റിട്ട. ജോയിന്റ് ഡയറക്ടർ, പഞ്ചായത്ത്, കേരളസർക്കാർ). പ്രശസ്ത ഛായാഗ്രാഹകനും ചലച്ചിത്ര സംവിധായകനുമായ വേണു, എൻ. രാമചന്ദ്രൻ ഐപിഎസ് (മുൻ എസ്പി. കോട്ടയം) എന്നിവർ മക്കളാണ്. ബീന പോള്‍, അപർണ രാമചന്ദ്രൻ എന്നിവർ മരുമക്കളാണ്.

Related Posts