മലയാളി വിദ്യാർഥിനിയെ രാജസ്ഥാനിൽ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ ചക്കരക്കൽ കാവിന്മൂല മിടാവിലോട് പാർവതി നിവാസിൽ പൂജ (23)യെ ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. രാജസ്ഥാൻ ശ്രീഗംഗാനഗർ ഗവ. വെറ്ററിനറി കോളജിലെ മൂന്നാം വർഷ വിദ്യാർഥിനിയായിരുന്നു.
28 ന് രാത്രിയാണ് കോളജ് ഹോസ്റ്റലില്‍ വച്ച് പെൺകുട്ടി ആത്മഹത്യ ചെയ്തെന്ന വിവരം നാട്ടില്‍ ലഭിച്ചത്. കഴിഞ്ഞ ദിവസം നാട്ടിലെത്തിച്ച മൃതദേഹം തിങ്കളാഴ്ച രാവിലെ പയ്യാമ്പലത്ത് സംസ്കരിച്ചു.
ഓട്ടോ ഡ്രൈവറായ വസന്തൻ്റെയും സിന്ധുവിൻ്റെയും ഏക മകളാണ് പൂജ.