മലബാർ മുസ്ലിം അസോസിയേഷൻ്റെ തൊണ്ണൂറാം വാർഷികം 2026 ജനുവരി 24 ന് വിപുലമായി ആഘോഷിക്കാൻ പ്രവർത്തക സമിതി തീരുമാനിച്ചതായി ജനറൽ സെക്രട്ടറി ടി.സി.സിറാജ് അറിയിച്ചു. 1934 ജനുവരി ഒന്നിനാണ് സംഘടന പിറവിയെടുത്തത്. ആതുര ജീവകാരുണ്യ പ്രവർത്തന മേഖലകളിൽ ഒൻപത് പതിറ്റാണ്ടിലേറെ പിന്നിട്ട ഈ സംഘടന വിദ്യഭ്യാസ രംഗത്തും വിജയകരമായ മുന്നേറ്റം നടത്തി കൊണ്ടിരിക്കുകയാണ്.

ബാംഗ്ലൂർ നഗരത്തിലെ പ്രവാസി മലയാളികളുടെ ആദ്യ സംഘടനയാണ് മലബാർ മുസ്ലിം അസോസിയേഷൻ. ബാംഗ്ലൂർ മലയാളികളുടെ സ്വകാര്യവും സാമൂഹികവുമായ പ്രശ്നങ്ങളിൽ ഇടപെട്ടും ആതുര, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സ്ഥിര സാന്നിധ്യമായും ഒൻപത് പതിറ്റാണ്ട് പിന്നിട്ട ഈ സംഘടന കഴിഞ്ഞ വർഷം ജനുവരിയിൽ നടത്താനിരുന്ന വാർഷിക ആഘോഷം പല സാങ്കേതിക കാരണങ്ങളാൽ നീട്ടിവെക്കുകയായിരുന്നു. വാർഷികത്തോടനുബന്ധിച്ച് പുതിയ ഒൻപത് ജീവകാര്യണ്യ പദ്ധതികൾ പ്രഖ്യാപിക്കുമെന്നും പൂർത്തീകരിക്കപ്പെട്ട പല പദ്ധതികളും ആഘോഷ വേളയിൽ സമൂഹത്തിന് സമർപ്പിക്കുമെന്നും പ്രസിഡണ്ട് ഡോ.എൻ.എ മുഹമ്മദ് അറിയിച്ചു.

ഡോ.എൻ.എ മുഹമ്മദ് അധ്യക്ഷതയിൽ ചേർന്ന പ്രവർത്തക സമിതി യോഗത്തിൽ ട്രഷറർ കെ.എച്ച് ഫാറൂഖ്, അഡ്വ. പി. ഉസ്മാൻ, മുഹമ്മദ് തൻവീർ, ശംസുദ്ധീൻ കൂടാളി, ടി.പി. മുനീറുദ്ധീൻ, പി എം മുഹമ്മദ്‌ മൗലവി, സുബൈർ കായക്കൊടി സി.എൽ, ആസിഫ് ഇഖ്ബാൽ, വൈക്കിംഗ് മൂസ, കബീർ എ.കെ., ശബീർ ടി.സി, സഈദ് ഫരീക്കോ, ശംസുദ്ധീൻ അനുഗ്രഹ തുടങ്ങിയവർ പ്രസംഗിച്ചു.

Related Posts