കർണാടകയിലെ മൂഡുഷെഡ്ഡെയിലെ ശിവനഗരയിൽ പഞ്ചായത്ത് ഓഫിസിന് മുന്നിലിട്ട് അമ്മയെ മർദ്ദിച്ച് മകൾ. പരാതി നല്കിയതിനെത്തുടർന്ന് ഇരുവരേയും പോലീസ് കസ്റ്റഡിയിലെടുത്തു. പഞ്ചായത്ത് ഓഫിസിൽ പരാതി പറയാനെത്തിയ അമ്മയെ മകൾ ക്രൂരമായി മർദ്ദിക്കുകയായിരുന്നു.
വീട്ടിൽ ഇവർ തമ്മിൽ വഴക്കുണ്ടാക്കുന്നത് പതിവായിരുന്നു. അമ്മ നേരത്തെ പോലീസ് സ്റ്റേഷനിൽ മകൾക്കെതിരെ ഇതുസംബന്ധിച്ച് പരാതി നൽകിയിരുന്നു. തുടർന്ന് പോലീസ് ഇരുവരെയും കൗൺസിലിംഗ് നൽകി വീട്ടിലേക്ക് തിരിച്ചയച്ചിരുന്നു. അമ്മ മകൾക്കെതിരെ വീണ്ടും പരാതി നൽകാൻ ഗ്രാമപഞ്ചായത്തിലെത്തിയതോടെയാണ് ആക്രമണം ഉണ്ടായത്.വീഡിയോ വൈറലായതോടെ വ്യാപകമായ മകൾക്കെതിരെ രോഷം ഉയർന്നു. സംഭവത്തിൻ്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമത്തിൽ വൈറലാണ്.
പഞ്ചായത്ത് ഓഫിസിന് മുന്നിൽവെച്ചാണ് അമ്മയെ മർദ്ദിച്ചത്. മകൾ അമ്മയുടെ മുഖത്ത് ക്രൂരമായി അടിക്കുകയായിരുന്നു. ഓഫീസിലുണ്ടായിരുന്നവർ വീഡിയോ പകർത്തുകയല്ലാതെ ആക്രമണം തടയുന്നതിനോ പോലീസിനെ അറിയിക്കുന്നതിനോ ശ്രമിച്ചില്ലെന്നും വിമർശനമുയർന്നു.