അമേരിക്കയിലെ ന്യൂജേഴ്സിയിൽ 13 വയസ്സുള്ള വിദ്യാർഥിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ അധ്യാപിക അറസ്റ്റിൽ. ന്യൂജേഴ്സിയിലുള്ള ഒരു എലമെൻ്ററി സ്കൂളിലെ ഫിഫ്ത്ത് ഗ്രേഡ് അധ്യാപികയായ ലോറ കാരൻ (28) ആണ് അറസ്റ്റിലായത്. 2016 മുതൽ 2020 വരെയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വിദ്യാർഥിയുമായുള്ള ലൈംഗിക ബന്ധത്തിൽ അധ്യാപിക ഒരു കുഞ്ഞിനും ജന്മം നൽകിയിരുന്നു. നിലവിൽ 19-വയസ്സുകാരനായ വിദ്യാർഥിയുടെ വീട്ടുകാരും അധ്യാപികയും കുറേ നാളത്തെ അടുപ്പമുണ്ടായിരുന്നു. വിദ്യാർഥിയെയും വിദ്യാർഥിയുടെ രണ്ട് സഹോദരങ്ങളെയും ഇടയ്ക്ക് അധ്യാപികയുടെ വീട്ടിൽ നിൽക്കാനായി വീട്ടുകാർ അനുവദിച്ചിരുന്നു. പ്രസ്തുത കാലയളവിൽ വിദ്യാർഥി അധ്യാപികയുടെ വീട്ടിൽ താമസിച്ചിരുന്ന കാലത്ത് അധ്യാപിക വിദ്യാർഥിയെ ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു. തുടർന്നാണ് 2019-ൽ അധ്യാപിക ഒരു കുഞ്ഞിന് ജന്മം നൽകിയത്. അധ്യാപിക ഫെയ്സ്ബുക്കിൽ പങ്കുവെച്ച ചിത്രത്തിൽ കുഞ്ഞിന് തൻ്റെ മകനുമായുള്ള രൂപസാദൃശ്യം രക്ഷിതാക്കളുടെ ശ്രദ്ധയിൽപ്പെട്ടതാണ് സത്യം പുറത്തുവരാൻ കാരണമായത്. തുടർന്ന് വിദ്യാർഥിയുടെ പിതാവ് ചോദ്യം ചെയ്തതോടെ അധ്യാപിക തന്നെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് വിദ്യാർത്ഥി പോലീസ് ഉദ്യോഗസ്ഥരോട് സമ്മതിച്ചു. ലൈംഗിക പീഡനം അടക്കമുള്ള വകുപ്പുകൾ ചുമത്തി അധ്യാപികയ്ക്കെതിരേ കേസെടുത്തു.
Check latest article from this author !
വനിതാ സംവരണബിൽ ലോകസഭയിൽ പരാജയപ്പെട്ടു
April 17, 2026
Related Posts
കാനഡക്കെതിരെ രൂക്ഷ വിമർശനവുമായിവിദേശകാര്യ മന്ത്രാലയം
October 18, 2024
റഷ്യന്‍ വാതകം ഇനി യുക്രൈന് വഴി യൂറോപ്പിലേക്കില്ല
January 2, 2025
Recent Posts
- വാൽപ്പാറയ്ക്കു സമീപമുണ്ടായ ദാരുണമായ വാഹനാപകടത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി
- വാൽപ്പാറ അപകടം, പരുക്കേറ്റവർക്ക് ചികിത്സ ഉറപ്പാക്കും, മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ സഹായം നൽകും; മുഖ്യമന്ത്രി
- വനിതാ സംവരണബിൽ ലോകസഭയിൽ പരാജയപ്പെട്ടു
- ബിജെപി പ്രവര്‍ത്തകരെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമിച്ച കേസ്; 10 സിപിഎം പ്രവര്‍ത്തകര്‍ കുറ്റക്കാര്‍, ശിക്ഷാ വിധി നാളെ
- തമിഴ്നാട് വാൽപ്പാറയിൽ മലയാളികൾ സഞ്ചരിച്ച ടെമ്പോ ട്രാവലർ മറിഞ്ഞ് ഒമ്പത് പേർക്ക് ദാരുണാന്ത്യം
Recent Comments
No comments to show.