മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും ഇന്ന് കൂടിക്കാഴ്ച നടത്തും. രാവിലെ ഒന്‍പതിന് മുഖ്യമന്ത്രിയുടെ വസതിയിലാണ് ചര്‍ച്ച. ദിവസങ്ങളായി നീണ്ടു നില്ക്കുന്ന തര്‍ക്കത്തിന് പരിഹാരം കാണാന്‍ ഹൈക്കമാന്‍ഡിന്റെ നിര്‍ദേശ പ്രകാരമാണ് കൂടിക്കാഴ്ച. ചർച്ചയിൽ തർക്കം പരിഹരിച്ചില്ലെങ്കിൽ രണ്ടുപേരെയും ഡൽഹിയിലേക്ക് വിളിപ്പിച്ചേക്കും. ഡി.കെ. ശിവകുമാറിനെ പ്രഭാതഭക്ഷണത്തിന് ക്ഷണിച്ചതായി സിദ്ധരാമയ്യ പറഞ്ഞു. ഹൈക്കമാൻഡ് വിളിച്ചാൽ ഡൽഹിയിലേക്ക് പോകും. മെഹക്കമാൻഡ് എന്തുപറഞ്ഞാലും അനുസരിക്കുമെന്ന് ഇരുവരും അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അന്തിമ തീരുമാനം ഹൈക്കമാന്‍ഡ് എടുക്കുമെന്ന് സിദ്ധരാമയ്യ പറഞ്ഞു. തര്‍ക്കം പരിഹരിയ്ക്കാന്‍ ഇരുനേതാക്കളെയും ഹൈക്കമാന്‍ഡ് ഡല്‍ഹിയ്ക്ക് വിളിപ്പിച്ചിരുന്നു. ഇതിന് മുന്നോടിയായാണ് കൂടിക്കാഴ്ച. ഇതില്‍ ഇരുവരും ധാരണയിലെത്തുമെന്നാണ് സൂചന. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ആരംഭിയ്ക്കുകയാണ്. അതിനുമുന്‍പ് കര്‍ണാടകയിലെ തര്‍ക്കം പരിഹരിയ്ക്കാനാണ് ഹൈക്കമാന്‍ഡിൻ്റെ നീക്കം.