കൈരളി നിലയം പ്രൈമറി & ഹൈസ്കൂൾ വാർഷികം ബാംഗ്ലൂർ വിമാനപുരത്തുള്ള കൈരളി നിലയം ഓഡിറ്റോറിയത്തിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഗോപകുമാർ ഐആർഎസ് (Additional Commissioner customs and indirect taxes, govt of India), വി ബി സുധാകർ, അസി. പോലീസ് കമ്മീഷണർ എന്നിവർ മുഖ്യാതിഥികളായിരുന്നു.
കൈരളി കലാസമിതി പ്രസിഡണ്ട് സുധാകരൻ രാമന്തളി അധ്യക്ഷത വഹിച്ച ചടങ്ങിൽ കൈരളി കലാസമിതി ജനറൽ സെക്രട്ടറി പി.കെ.സുധീഷ് സ്കൂളിൻ്റെ നേട്ടങ്ങളെക്കുറിച്ച് സംസാരിച്ചു. ട്രഷറർ വി എം രാജീവ്, പ്രൈമറി സ്കൂൾ പ്രിൻസിപ്പൽ ശ്രീവിദ്യ എന്നിവർ സംസാരിച്ചു.
ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ബിന്ദു.എ 2025-2026 വർഷത്തെ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. കൈരളി നിലയം സെൻട്രൽ സ്കൂൾ പ്രിൻസിപ്പൽ സുധ വിനീതൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

