26/11 മുംബൈ ഭീകരാക്രമണത്തിൻ്റെ 17–ാം വാർഷികദിനത്തിൽ എക്സ് സർവീസ് മെൻ മലയാളീ അസോസിയേഷൻ്റെ (എസ്‍മ) നേതൃത്വത്തിൽ അനുസ്മരണം സംഘടിപ്പിച്ചു. ചടങ്ങിൽ മുംബൈ ഭീകരാക്രമണത്തിലെ രക്തസാക്ഷികളെ അനുസ്‌മരിക്കുകയും ജീവൻ ബലിയർപ്പിച്ച വീരജവാന്മാർക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്‌തു. എംഎസ് പാളയയിലെ രക്തസാക്ഷികളുടെ സ്മാരക പാർക്കിൽ നടന്ന ചടങ്ങിൽ എസ്‌മ പ്രസിഡണ്ട് വെറ്ററൻ വിജയൻ സ്വാഗതം പറഞ്ഞു. മാതൃരാജ്യത്തെ സംരക്ഷിക്കുന്നതിനായി ജീവൻ ബലിയർപ്പിച്ച ധീര സൈനികരെ എന്നും ഓർമ്മിക്കണമെന്നും ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നതായും പ്രസിഡണ്ട് പറഞ്ഞു.

മുഖ്യാതിഥി മുൻ കോർപ്പറേറ്റർ പാർത്ഥിഭരാജൻ, കേണൽ ഹരി, മുൻ സൈനികരായ വിജയൻ വി, രാജഗോപാൽ എം, സികെവി ഉണ്ണി, ശിവരാമൻ, ദുർഗെദാസ്, വീരമൃത്യു വരിച്ച ലെഫ്റ്റനെന്റ് കേണൽ നിരഞ്ജൻ്റെ പിതാവ് ശിവരാജൻ എന്നിവർ രക്തസാക്ഷികൾക്ക് പുഷ്പചക്രം അർപ്പിച്ചു. എസ്‌മ സെക്രട്ടറി വെറ്ററൻ സികെവി ഉണ്ണി നന്ദി പറഞ്ഞു.

Related Posts