ഉബർ ഓഫീസിന് നേരേ ആക്രമണം നടത്തിയ കർണാടക സ്വദേശികളായ ടാക്‌സി ഡ്രൈവർമാരെ പോലീസ് അറസ്റ്റ് ചെയ്തു. കന്നഡിഗരായ ഡ്രൈവർമാരെ ഉബർ അവഗണിക്കുന്നുവെന്നും ഉബർ ആപ്പിൽ അന്യസംസ്ഥാനങ്ങളിൽനിന്നുള്ള ഡ്രൈവർമാർക്ക് കൂടുതൽ ആനുകൂല്യങ്ങൾ നൽകുന്നുവെന്നും ആരോപിച്ചാണ് ബൊമ്മനഹള്ളിയിലുള്ള ഓഫീസിലെത്തി അക്രമം കാട്ടിയത്. പ്രതിഷേധവുമായി എത്തിയ സംഘം ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ഓഫീസിലുള്ള സാധനങ്ങൾക്ക് നാശംവരുത്തുകയും ചെയ്‌തതായി പരാതിയിൽ പറയുന്നു. ഭാരത് ട്രാൻസ്‌പോർട്ട് സംഘം() എന്ന സംഘടനയുടെ പേരിൽ എത്തിയ 50-ഓളം പേരാണ് ഉബർ ഓഫീസിന് മുൻപിൽ പ്രതിഷേധസമരം നടത്തിയത്.

Related Posts