കർണാടകയുടെ വിവിധ ഭാഗങ്ങളിൽ ലോകായുക്തയുടെ പരിശോധന. അനധികൃതസ്വത്ത് സമ്പാദനക്കേസിൽ പത്ത് ഉന്നത ഉദ്യോഗസ്ഥരുടെ ഓഫീസുകളിലും വീടുകളിലും ലോകായുക്തയുടെ പരിശോധന നടന്നത്. ചൊവ്വാഴ്ച്‌ച രാവിലെ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഒരേസമയമായിരുന്നു പരിശോധന. ബെംഗളൂരു, മൈസൂരു, ദാവൻഗരെ, മാണ്ഡ്യ, ബിദർ, ഹാവേരി, ധാർവാഡ്, ഗദഗ്, കുടക്, ശിവമോഗ എന്നിവിടങ്ങളിലെ ലോകായുക്ത പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത ഡിഎ കേസുകളുടെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.

മൈസൂരു ഹൂട്ടഗള്ളി മുനിസിപ്പാലിറ്റിയിലെ റവന്യൂ ഇൻസ്പെക്‌ടർ സി. രാമസ്വാമി, മൈസൂരു-മടിക്കേരി പിഡബ്ല്യുഡി അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എൻജിനിയർ ഡി.എം.ഗിരീഷ്, ബീദർ അപ്പർ കൃഷ്ണ ജലസേചനപദ്ധതിയുടെ ചീഫ് എൻജിനിയർ പ്രേംസിങ്, മാണ്ഡ്യ ടൗൺ മുനിസിപ്പാലിറ്റി ചീഫ് അക്കൗണ്ട്സ് ഓഫീസർ സി. പുട്ടസ്വാമി, ധാർവാഡിലെ കർണാടക യൂണിവേഴ്‌സിറ്റി അസിസ്റ്റൻ്റ് പ്രൊഫസർ സുഭാഷ് ചന്ദ്ര, ധാർവാഡ് ഹുളിഗൽ മൃഗാശുപത്രിയിലെ സീനിയർ വെറ്ററിനറി എക്സാമിനർ സതീഷ്, ഹാവേരിയിലെ പ്രോജക്‌ട് ഡയറക്ട‌ർ ഓഫീസിലെ എക്സിക്യുട്ടീവ് എൻജിനിയർ ശേഖപ്പ, ഇലക്ട്രോണിക്‌് സിറ്റി റീജണൽ ട്രാൻസ്പോർട്ട് ഓഫീസിലെ ഓഫീസ് സൂപ്രണ്ട് പി. കുമാരസ്വാമി, ശിവമോഗ മെഡിക്കൽ കോളേജ് ഫസ്റ്റ് ഡിവിഷൻ അസിസ്റ്റൻ്റ് സി.എൻ. ലക്ഷ്മിപതി, ദാവണഗെരെ എപിഎംസി അസിസ്റ്റൻ്റ് ഡയറക്‌ടർ ജെ. പ്രഭു, എന്നിവർക്കെതിരേയാണ് പരിശോധന നടന്നത്. പണവും ആഭരണങ്ങളും പിടിച്ചെടുത്തു.

Related Posts