ദാസറഹള്ളി വാർഡ് സർക്കാർ പി.യു കോളേജിലെ വിദ്യാർത്ഥികളുടെ ഉന്നത വിദ്യാഭ്യാസത്തിനായി, ദാസറഹള്ളി എം. എൽ. എ എസ്. മുനിരാജിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സൗജന്യമായി എട്ട് കമ്പ്യൂട്ടറുകൾ വിതരണം ചെയ്തു.

ജെനെക്സ്, മില്യൺ ട്രീസ് & ബില്യൺ സ്‌മൈൽസ് എന്നീ കമ്പനികളുടെ കോർപ്പറേറ്റ് സാമൂഹിക ഉത്തരവാദിത്വത്തിൻ്റെ ഭാഗമായാണ് കമ്പ്യൂട്ടറുകൾ വിതരണം ചെയ്തത്. കമ്പനിയുടെ ഡയറക്ടറുമാരായ ജീവൻ കെ രാജ്, ശ്രീപ്രിയ എന്നിവർ സന്നിഹിതരായിരുന്നു.

ദാസറഹള്ളി വാർഡ് നേതാക്കളായ നാഗണ്ണ, ചന്ദ്രശേഖർ, ബി. ടി. ശ്രീനിവാസ്, ഹേമാചല റെഡ്ഡി, രാജീവ് മംഗലശ്ശേരി എന്നിവരോടൊപ്പം പി.യു കോളേജിലെ പ്രിൻസിപ്പലും അധ്യാപകവൃന്ദവും സന്നിഹിതരായിരുന്നു.

Related Posts