ഇന്ത്യൻ വനിതാ ടീം കബഡി ലോകകിരീടം നേടി. ഫൈനലിൽ ചൈനീസ് തായ്പേയിയെ 35-28ന് തകർത്താണ് ഇന്ത്യ തുടർച്ചയായ രണ്ടാംകിരീടം സ്വന്തമാക്കിയത്. ഒരു മത്സരവും തോൽക്കാതെയാണ് ഫൈനലിൽ എത്തിയത്.
സെമി ഫൈനലിൽ ഇറാനെ 33-21ന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ഫൈനലിലേക്ക് യോഗ്യത നേടിയത്. സെമിയിൽ ആതിഥേയരായ ബംഗ്ലാദേശിനെ 25-18ന് മറികടന്ന് ചൈനീസ് തായ്പേയും ഫൈനലിലെത്തി.
ലോകകിരീടം നേടിയ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് പങ്കുവെച്ചു.