ബെംഗളൂരു ചിക്കബാനവാര റെയിൽവേ സ്റ്റേഷനിൽ പാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിൻ തട്ടി മരിച്ച മലയാളി വിദ്യാർഥികൾക്ക് കണ്ണീർപ്രണാമം. തിരുവല്ല സ്വദേശി ജസ്റ്റിൻ ജോസഫ് (21), റാന്നി സ്വദേശിനി സ്റ്റെറിൻ എൽസ് ഷാജി (19) എന്നിവരാണ് കഴിഞ്ഞ ദിവസം റെയിൽവേ ട്രാക്ക് മുറിച്ച് കടക്കുമ്പോൾ ട്രെയിൻ തട്ടി മരിച്ചത്. ഇൻക്വസ്റ്റ് പൂർത്തിയാക്കിയ ശേഷം ഇന്നലെ വൈകിട്ടോടെ ഇരുവരുടെയും മൃതദേഹങ്ങൾ രാമയ്യ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. ഇരുവരുടെയും ബന്ധുക്കൾ, സപ്‌തഗിരി നഴ്‌സിങ് കോളജ് അധികൃതർ, സഹപാഠികൾ എന്നിവർ രാമയ്യ മെഡിക്കൽ കോളെജിൽ അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തി. മൃതദേഹം പോസ്റ്റുമോർട്ടം നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.

കേളി ബാംഗ്ലൂർ പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രാർത്ഥനാ ചടങ്ങുകളോടെ നാട്ടിലേക്ക് കൊണ്ട് പോകാനുള്ള ഏർപ്പാടുകളും ചെയ്‌തു. കേളി ഭാരവാഹികളായ പ്രസിഡണ്ട് സുരേഷ് പാൽക്കുളങ്ങര, സെക്രട്ടറി ജഷീർ പൊന്ന്യം, അഡ്വ.അനിൽ തോമസ്, നാദിർഷ എന്നിവർ സ്ഥലത്തെത്തി വേണ്ട സഹായങ്ങൾ ചെയ്‌തു. ഉച്ചയോടെ മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോയി.

Related Posts