ടിവികെ അധ്യക്ഷൻ വിജയ് പങ്കെടുക്കുന്ന പൊതുയോഗം ഇന്ന് കാഞ്ചിപുരത്ത് നടക്കും. സ്വകാര്യ കോളേജ് ക്യാമ്പസിൽ രാവിലെ 11 മണിക്കാണ് യോഗം ചേരുക. വിജയ് പങ്കെടുക്കുന്ന ആദ്യ പൊതുയോഗമാണിത്.

ജില്ലയിലെ 35 ഗ്രാമങ്ങളിൽ നിന്നുമുള്ള 2000 പേർ യോഗത്തിൽ പങ്കെടുക്കും. കർഷകർ, വിദ്യാർഥികൾ, ടിവികെ പ്രവർത്തകർ തുടങ്ങിയവരാണ് പങ്കെടുക്കുക. ക്യുആർ കോഡുള്ള പ്രവേശന ടിക്കറ്റ് ലഭിച്ചവർക്ക് മാത്രമാണ് പ്രവേശനം. സുരക്ഷ ക്രമീകരണം സംബന്ധിച്ച് വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥരിൽ നിന്നും പരിശീലനം ലഭിച്ച ടിവികെ വളൻ്റിയർമാരെ വിജയ് കാണും.

വിജയ് പങ്കെടുക്കുന്ന പൊതുയോഗം ഇന്ന് കാഞ്ചിപുരത്ത്;
കരൂർ ദുരന്തത്തിന് ശേഷം വിജയ് പങ്കെടുക്കുന്ന ആദ്യയോഗം

Related Posts