ദുബായ് എയർ ഷോയിൽ വ്യോമാഭ്യാസം നടത്തുന്നതിനിടെ ഇന്ത്യയുടെ തേജസ് യുദ്ധവിമാനം തകർന്നു വീണു. മുകളിലേക്കുയർന്നു പറന്ന് കരണംമറിഞ്ഞ വിമാനം നേരെ താഴേക്കു പതിക്കുകയായിരുന്നു. ആദ്യറൗണ്ട് അഭ്യാസ പ്രകടനം പൂർത്തിയാക്കിയതിനുശേഷം തൊട്ടുപിന്നാലെയാണ് അപകടം.
സംഘമായുള്ള പ്രകടത്തിനു ശേഷം ഒറ്റയ്ക്കുള്ള പ്രകടനം നടത്തുന്നതിനിടെ ഒരു വിമാനം തകരുകയായിരുന്നു. അപകടത്തെത്തുടർന്ന് എയർ ഷോ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.

Related Posts