കേരളത്തിലെ തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന് (എസ്‌ഐആർ) തല്ക്കാലം സ്റ്റേയില്ല. കുറച്ചു ദിവസം കൂടി കാത്തിരിക്കൂവെന്ന് സുപ്രീം കോടതി നിർദേശിച്ചു. ഹർജി നവംബർ ഇരുപത്തിയാറിന് വീണ്ടും പരിഗണിക്കും. വിഷയത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതി നോട്ടീസയച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരും സി പി എം, കോൺഗ്രസ് അടക്കമുള്ള വിവിധ രാഷ്ട്രീയ പാർട്ടികളുമാണ് കോടതിയെ സമീപിച്ചത്.
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണ് എസ്‌ഐആർ തടയണമെന്നാവശ്യപ്പെട്ട് സർക്കാർ സുപ്രീം കോടതിയില്‍ ഹർജി നല്‍കിയത്. വിഷയത്തില്‍ ഇടപെടില്ലെന്ന് ഹൈക്കോടതി തീരുമാനിച്ചതിന് പിന്നാലെയാണ് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്.