മുഖ്യമന്ത്രിയായി അഞ്ച് വർഷം പൂർത്തിയാക്കുമെന്ന് സിദ്ധരാമയ്യ. മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി സിദ്ധരാമയ്യ. നവംബർ വിപ്ലവം എന്നത് മാധ്യമങ്ങളുടെ സൃഷ്ടിയാണെന്നും അധികാരമാറ്റത്തെക്കുറിച്ചുള്ള ചോദ്യത്തോട് സിദ്ധരാമയ്യ പ്രതികരിച്ചു.
മുഖ്യമന്ത്രി കസേരക്കായി ശിവകുമാർ നീക്കം ശക്തമാക്കിയ സാഹചര്യത്തിലാണ് അഞ്ച് വർഷവും താൻ തുടരുമെന്ന് സിദ്ധരാമയ്യ ആവർത്തിച്ചത്. കോൺഗ്രസ് സർക്കാർ രണ്ടരവർഷം പൂർത്തിയാക്കുമ്പോൾ നവംബർ വിപ്ലവം നടക്കുമെന്നും ഡി കെ ശിവകുമാർ മുഖ്യമന്ത്രിയാകുമെന്നുമുള്ള പ്രചാരണങ്ങളുണ്ടായിരുന്നു. 2028-ൽ ആരായിരിക്കും മുഖ്യമന്ത്രി സ്ഥാനാർഥി എന്ന ചോദ്യത്തിന് അത് ദേശീയ നേതൃത്വം തീരുമാനിക്കുമെന്നും പ്രതികരിച്ചു.