പത്തനംതിട്ട അമ്മയുടെ അറിവോടെ പതിനഞ്ചുവയസ്സുകാരിയെ താലി ചാര്‍ത്തി മൂന്നാറിലെത്തിച്ച് പീഡിപ്പിക്കുകയും ചെയ്ത കേസില്‍ യുവാവ് പിടിയില്‍. ഇലന്തൂര്‍ ഇടപ്പരിയാരം വല്യകാലയില്‍ വീട്ടില്‍ അമല്‍ പ്രകാശി (25) നെയാണ് മലയാലപ്പുഴ പോലീസ് അറസ്റ്റുചെയ്തത്. ഫോണിൽ വിളിച്ചും സന്ദേശങ്ങള്‍ അയച്ചുമാണ് അമല്‍ പെണ്‍കുട്ടിയോട് അടുത്തത്. ശനിയാഴ്ച രാവിലെ 10 മണിയോടെയാണ് കുട്ടിയെ വീട്ടില്‍നിന്നും കാണാതായത്. അമ്മയുടെ അറിവോടും സമ്മതത്തോടുംകൂടി പെൺകുട്ടിയെ വീട്ടിൽനിന്നും ചുട്ടിപ്പാറയിലെത്തിച്ചു.
അമ്മയുടെ സാന്നിധ്യത്തിൽ കുട്ടിക്ക് താലിചാർത്തി. വിവാഹം കഴിച്ചെന്നു വിശ്വസിപ്പിച്ചശേഷം വൈകീട്ട് അഞ്ചോടെ മൂന്നുപേരും കൂടി മൂന്നാറിലേക്ക് പോയി. ഞായറാഴ്ച്ച രാവിലെ മൂന്നാർ ടൗണിനുസമീപം ഹോട്ടലിൽ മുറിയെടുത്ത് താമസിച്ചു കൂട്ടിയുടെ അമ്മ ശൗചാലയത്തിൽ പോയ സമയത്ത് അമൽ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. കുട്ടിയുടെ പിതാവിൻ്റെ മൊഴിപ്രകാരം ആദ്യം കേസെടുത്തതു കുട്ടിയെ കാണാതായതിനായിരുന്നു. ജില്ലാ പോലീസ് സൈബർ സെല്ലിൻ്റെ സഹായത്തോടെ മൊബൈൽ ഫോൺ ലൊക്കേഷൻ തിരിച്ചറിഞ്ഞ അന്വേഷണസംഘം തിങ്കളാഴ്ച രാവിലെ 7 മണിയോടെ അവിടെയെത്തി മൂവരെയും കണ്ടെത്തി.