ബെംഗ്ളൂരു വിമാനത്താവളത്തിൽ സുരക്ഷാ വീഴ്ച. ടെർമിനൽ 1-ലെ വിവിഐപി പിക്കപ്പ് പോയിന്റിന് സമീപം ടാക്സി ഡ്രൈവർമാർ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് വടിവാൾ വീശി യുവാവിൻ്റെ പരാക്രമം. രണ്ട് ടാക്സി ഡ്രൈവർമാരെ കത്തി ഉപയോഗിച്ച് ആക്രമിച്ച യുവാവ് വടിവാളുമായി വിവിഐപി മേഖലയിലേക്ക് ഓടിക്കയറുകയും ചെയ്തു.
കേസിൽ അറസ്റ്റിലായ ടാക്സി ഡ്രൈവർ സുഹൈൽ ജയനഗർ സ്വദേശിയാണ്. പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. വിവിഐപി മേഖലയിലേക്ക് വടിവാളുമായി ഓടിക്കയറിയ ഇയാളെ സിഐഎസ്എഫ് ഉദ്യോഗസ്ഥർ ചേർന്നാണ് കീഴടക്കിയത്. ഒരു സിഐഎസ്എഫ് ഉദ്യോഗസ്ഥനും പരിക്കേറ്റു.