ബംഗളൂരു തത്ത്വമസി വെൽഫെയർ അസോസിയേഷൻ്റെ നേതൃത്വത്തിൽ നോർക്ക കെയർ – ഐ.ഡി കാർഡ് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. 40ഓളം കുടുംബങ്ങൾ അടങ്ങുന്ന മലയാളി കൂട്ടായ്മയാണ് തത്ത്വമസി വെൽഫയർ അസോസിയേഷൻ. കേരളത്തിനു പുറത്ത് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലുമുളള പ്രവാസി കേരളീയർക്കും അവരുടെ കുടുംബങ്ങൾക്കും വേണ്ടി രൂപകൽപ്പന ചെയ്തിട്ടുള്ള സമഗ്ര ആരോഗ്യ, അപകട ഇൻഷുറൻസ് പദ്ധതിയായ നോര്‍ക്ക കെയറില്‍ 2025 നവംബര്‍ 30 വരെയാണ് എന്റോള്‍ ചെയ്യാന്‍ അവസരം. സാധുവായ നോര്‍ക്ക പ്രവാസി ഐഡി, സ്റ്റുഡന്റ് ഐഡി കാര്‍ഡുകള്‍ ഉള്ളവര്‍ക്കും, ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലുളള എന്‍.ആര്.കെ ഐ,ഡി കാര്‍ഡുളള 18 നും 70 നും ഇടയില്‍ പ്രായമുളള പ്രവാസി കേരളീയര്ക്കുമാണ് നിലവില്‍ നോര്‍ക്ക കെയറില്‍ എൻറോൾ ചെയ്യാനാവുക. ഗുരുതര രോഗങ്ങള്‍ക്കുളള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ (പ്രായം 18-60) നോര്‍ക്ക പ്രവാസിരക്ഷാ ഇൻഷുറൻസും (NPRI) ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലുളള പ്രവാസികേരളീയര്‍ക്ക് പ്രയോജനപ്പെടുത്താം.
നോര്‍ക്ക റൂട്ട്സ് ഐ.ഡി കാര്‍ഡ് – ഇന്‍ഷുറന്‍സ് പദ്ധതികള്‍ സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ക്ക് കര്‍ണ്ണാടകയിലെ പ്രവാസികേരളീയര്‍ക്ക് ബംഗളൂരു എൻ ആർ കെ ഡെവലപ്പ്മെന്റ് ഓഫീസിലെ 080-25585090 നമ്പറിലോ, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്ടാക്ട് സെന്ററിൻ്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്. www.norkaroots.kerala.gov.in വെബ്ബ്സൈറ്റ് സന്ദര്‍ശിച്ച് സേവനങ്ങള്‍ പ്രയോജനപ്പെടുത്താവുന്നതാണ്.