ബാംഗ്ലൂർ കാർഷിക സർവകലാശാലയുടെ നേതൃത്വത്തിൽ ജികെവികെ കാമ്പസിൽ നടത്തുന്ന കാർഷികമേള നാളെ സമാപിക്കും. കാർഷിക വിളകൾ, ചെടികൾ, വിത്തിനങ്ങൾ തുടങ്ങിയവ അടങ്ങുന്ന കൃഷിയുമായി ബന്ധപ്പെട്ട ഒട്ടേറെ പ്രദർശനങ്ങൾ മേളയിൽ ഒരുക്കിയിട്ടുണ്ട്.
‘കാർഷിക സമൃദ്ധി ഇന്ത്യയുടെ വികസനം’ എന്ന വിഷയത്തിലാണ് ഇത്തവണ മേള നടത്തുന്നത്. കഴിഞ്ഞ ദിവസം നടന്ന ഉദ്‌ഘാടന ചടങ്ങിൽ കൃഷി മന്ത്രി എൻ.ചലുവരായസ്വാമി, കേന്ദ്രമന്ത്രി ശോഭ കരന്തലജ, സർവകലാശാല വൈസ് ചാൻസലർ ഡോ.എസ്.വി. സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.

Related Posts