മണ്ണാർക്കാട് വ്യാപാരി വ്യവസായി ഏകോപന സമിതി ജീവനക്കാരനെ കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ച് കൊല്ലാൻ ശ്രമം. ഭീമനാട് ഓട്ടുകവളത്തിൽ ഹരിദാസനെയാണ് ആക്രമിച്ചത്. സംഭവത്തിന് പിന്നാലെ, കാഞ്ഞിരപ്പുഴ പഞ്ചായത്തംഗം മുസ്‌ലിം ലീഗിലെ സതീശന് എതിരെ കേസ്.

വ്യാഴാഴ്ച വൈകിട്ട് ആശുപത്രിപ്പടിയിലെ വ്യാപാര സ്ഥാപനത്തിനു മുൻപിൽ നിർത്തിയ ബൈക്ക് മാറ്റാൻ ആവശ്യപ്പെട്ടതാണ് പ്രകോപനത്തിന് കാരണം. അസഭ്യം പറയുകയും മർദിക്കുകയും ചെയ്തതിന് ശേഷം റോഡരികിലെ ബാരിക്കേഡിലേക്ക് ചേർത്ത് പിടിച്ച് കഴുത്ത് ഞെരിച്ചു പിടിക്കുകയായിരുന്നു.

Related Posts