കർണാടകയിലെ തൊഴിൽ നിയമങ്ങൾ പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള വ്യവസായങ്ങളിലും സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന വനിതാ ജീവനക്കാർക്ക് ആർത്തവ സമയത്ത് പ്രതിമാസം ഒരു ദിവസം ശമ്പളത്തോടുകൂടിയ അവധി നൽകുന്നതിനുള്ള ഔദ്യോഗിക ഉത്തരവ് കർണാടക സർക്കാർ പുറപ്പെടുവിച്ചു. 2025 ലെ ആർത്തവ അവധി നയം ഒക്ടോബർ 9 ന് സംസ്ഥാന മന്ത്രിസഭ അംഗീകരിച്ചിരുന്നു.

1948 ലെ ഫാക്ടറി ആക്ട്, 1961 ലെ കർണാടക ഷോപ്പ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട്, 1951 ലെ ഗാർഡൻ വർക്കേഴ്‌സ് ആക്, 1966 ലെ ബിഡി, സിഗാർ വർക്കേഴ്‌സ് (എംപ്ലോയ്മെൻ്റ് ആൻഡ് കണ്ടീഷൻസ്) ആക്. 1961 ലെ മോട്ടോർ ട്രാൻസ്പോർട്ട് വർക്കേഴ്‌സ് ആക് എന്നിവ പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ വ്യവസായങ്ങളിലും സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന 18 നും 52 നും ഇടയിൽ പ്രായമുള്ള എല്ലാ സ്ഥിരം/കരാർ/ഔട്ട്സോഴ്‌സ് ചെയ്ത സ്ത്രീ ജീവനക്കാർക്കും അവരുടെ ആരോഗ്യം, കാര്യക്ഷമത, പ്രകടനം എന്നിവ മെച്ചപ്പെടുത്തുന്നതിനും അവരുടെ മനോവീര്യം വർദ്ധിപ്പിക്കുന്നതിനുമായി ബന്ധപ്പെട്ട തൊഴിലുടമകൾ പ്രതിവർഷം 12 ദിവസത്തെ ശമ്പളത്തോടുകൂടിയ അവധി നൽകണമെന്ന് ഉത്തരവിൽ പറയുന്നു.

Related Posts