തദ്ദേശ തെരഞ്ഞെടുപ്പില്‍ കണ്ണൂർ ജില്ലാപഞ്ചായത്തില്‍ മത്സരിക്കുന്ന സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച്‌ സിപിഐഎം. സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷാണ് 16 ഡിവിഷനുകളിലേക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. എഡിഎം നവീൻ ബാബുവിൻ്റെ മരണത്തില്‍ കേസ് നേരിടുന്ന ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡണ്ട് പി പി ദിവ്യയ്ക്ക് ഇത്തവണ സീറ്റില്ല. എസ്‌എഫ്‌ഐ മുൻ സംസ്ഥാന പ്രസിഡണ്ട് കെ അനുശ്രീ പിണറായിയില്‍ നിന്ന് ജനവിധി തേടും. ജില്ലാ പഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ട് ബിനോയ് കുര്യനും മത്സരത്തിനുണ്ട്. പെരളശ്ശേരിയില്‍ നിന്നാണ് ബിനോയ് കുര്യൻ ജനവിധി തേടുക.

എ വി ലേജുവാണ് കരിവെള്ളൂരില്‍ നിന്നും മത്സരിക്കുന്നത്. മാതമംഗലം- രജനി മോഹൻ, പേരാവൂർ – നവ്യ സുരേഷ്, പാട്യം – ടി ശബ്‌ന, പന്ന്യന്നൂർ – പി പ്രസന്ന, പിണറായി- കെ അനുശ്രീ, കതിരൂർ – എ കെ ശോഭ, പെരളശ്ശേരി – ബിനോയ് കുര്യൻ, കൂടാളി- പി പി റെജി, അഞ്ചരക്കണ്ടി- ഒ സി ബിന്ദു, മയ്യില്‍ -കെ മോഹനൻ, അഴീക്കോട് – കെ വി ഷക്കീല്‍, കല്യാശ്ശേരി- വി വി പവിത്രൻ, പരിയാരം – പി രവീന്ദ്രൻ, ചെറുകുന്ന് -എം വി ഷിമ, കുഞ്ഞിമംഗലം – പി വി ജയശ്രീ ടീച്ചർ എന്നിങ്ങനെയാണ് സ്ഥാനാർത്ഥികള്‍.

Related Posts