സംസ്ഥാന നാടക മത്സരത്തിൽ 5 അവാർഡുകളടക്കം നിരവധി അവാർഡുകൾ സ്വന്തമാക്കിയ കോഴിക്കോട് സങ്കീർത്തനയുടെ നാടകം ‘പറന്നുയരാനൊരു ചിറക്’ ബെംഗളൂരുവിൽ അരങ്ങേറും. ബെൽമ, കേരള സമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റുമായി ചേർന്ന് സംഘടിപ്പിക്കുന്ന പ്രദർശനം നവംബർ 23 ഞായറാഴ്ച വൈകിട്ട് 5മണിക്ക് ബിഇഎൽ കലാക്ഷേത്രയിൽ അരങ്ങേറും.
കോട്ടയം സൂര്യ ഗംഗ മ്യൂസിക് ബാന്റ്റ് അവതരിപ്പിക്കുന്ന കരോക്കെ ഗാനമേളയും ഉണ്ടായിരിക്കും. പ്രവേശനം പാസ്സ് മൂലം. കൂടുതൽ വിവരങ്ങൾക്കും പ്രവേശന പാസ്സുകൾക്കും താഴെ പറയുന്ന നമ്പറുകളിൽ വിളിക്കാവുന്നതാണ്. 99800 47007, 98450 20487.
