ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപം ഉണ്ടായ സ്‌ഫോടനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി. സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ ഉറ്റവരുടെ ദുഃഖത്തില്‍ കേരളം പങ്കുചേരുന്നതായി മുഖ്യമന്ത്രി വ്യക്തമാക്കി.

മനുഷ്യമനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഭീകരകൃത്യത്തിന് പിന്നില്‍ ആരായാലും അവരെ കണ്ടെത്തി തക്കതായ ശിക്ഷ നല്‍കാണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സയിലൂടെ എത്രയും വേഗം ജീവിതത്തിലേക്ക് തിരികെ വരാന്‍ സാധിക്കട്ടെ എന്നും അദ്ദേഹം ആശംസിച്ചു. ജനങ്ങളുടെ സുരക്ഷയ്ക്കും രാജ്യത്തിൻ്റെ ക്രമസമാധാനത്തിനും വെല്ലുവിളി ഉയര്‍ത്തുന്ന ശക്തികള്‍ക്കെതിരെ ജനാധിപത്യ വിശ്വാസികളാകെ ഒറ്റക്കെട്ടായി നില്‍ക്കണം. ദുരങ്ങൾ ഇനി ആവര്‍ത്തിക്കരുത്. – മുഖ്യമന്ത്രി പറഞ്ഞു.

Related Posts