പാലക്കാട് ഫോറം ബെംഗളുരുവിൻ്റെ അബ്ദുൾകലാം വിദ്യായോജനയുടെ ഭാഗമായി വർഷംതോറും നടത്തിവരാറുള്ള ക്വിസ് മത്സരം അബ്ബിഗെരെ മേദരഹള്ളിയിലുള്ള ശ്രീ അയ്യപ്പ സി ബി എസ് ഇ സ്കൂളിൽവച്ചു അയ്യപ്പ എഡ്യൂക്കേഷൺ ട്രസ്റ്റ് പ്രസിഡണ്ട് ലോകനാഥൻ ഉത്ഘാടനം ചെയ്തു.
എച്ച് എ എൽ മുൻ ചെയർമാൻ പദ്മശ്രീ ഡോ.സി.ജി.കൃഷ്ണദാസ് നായർ മുഖ്യാഥിതിയായിരുന്നു. ഡോ.ലേഖ.കെ.നായർ ആയിരുന്നു ക്വിസ് മാസ്റ്റർ.
24 ഓളം ഹൈസ്കൂളുകൾ പങ്കെടുത്ത വാശിയേറിയ മത്സരത്തിൽ സെൻ്റ് മേരീസ് സ്കൂൾ (ICSE) ദാസറഹള്ളി ഒന്നാം സ്ഥാനവും, ശ്രീ അയ്യപ്പ എഡ്യുക്കേഷൻ സെൻ്റർ (സ്റ്റേറ്റ് ബോർഡ്) ജാലഹള്ളി രണ്ടാം സ്ഥാനവും, പി.ആർ.പബ്ലിക് & അയ്യർ ഹൈസ്കൂൾ, മത്തിക്കരെ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്ക് ട്രോഫിയും ക്യാഷ്പ്രൈസും മെമെന്റൊയും സർട്ടിഫിക്കറ്റുകളും നൽകി.
ഫോറം പ്രസിഡണ്ട് ദിലീപ് കുമാർ.ആർ, ജനറൽ സെക്രട്ടറി സിപി മുരളി, ട്രഷറർ സുമേഷ്, വൈസ് പ്രസിഡണ്ടുമാരായ സുരേഷ് .കെ.ഡി, ശിവദാസ് മേനോൻ, ശശിധരൻ പതിയിൽ, കൃഷ്ണകുമാർ.പി, രാജേഷ് വെട്ടംതൊടി, നന്ദകുമാർ വാരിയർ, മോഹൻദാസ് .എം, സുന്ദർ, ശ്രീകൃഷ്ണൻ, പ്രവീൺ കുമാർ.ഒ, പ്രവീൺ കിഴക്കുംപാട്ട്, മുരളി .കെ.ബി, ജയനാരായണൻ വനിതാ വിഭാഗം ഉഷസ് ഭാരവാഹികളായ വിനിത മനോജ്, ഗംഗ മുരളി, ബിന്ദു സുരേഷ്, അഡ്വ.ദിവ്യ ദിലീപ്, ശ്രുതി പ്രവീൺ, ഉഷാശശിധരൻ, യുവജനവിഭാഗം ഭാരവാഹികളായ നിതിൻ, വൈശാഖ് എന്നിവർ നേതൃത്വം നൽകി.