ടിപി വധക്കേസിലെ പന്ത്രണ്ടാം പ്രതി ജ്യോതി ബാബുവിന്‍റെ ജാമ്യാപേക്ഷയില്‍ മൗനം പാലിച്ച്‌ സംസ്ഥാന സർക്കാർ.

ജാമ്യ വ്യവസ്ഥയില്‍ നിലപാട് വ്യക്തമാക്കാൻ സംസ്ഥാന സർക്കാരിന് നിർദേശം നല്‍കണമെന്ന് കെ.കെ. രമ കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇക്കാര്യത്തില്‍ സർക്കാരിനെ നിർബന്ധിക്കാനാവില്ലെന്ന നിലപാടാണ് സുപ്രീം കോടതി സ്വീകരിച്ചത്.

അതേസമയം, ജാമ്യത്തെ എതിർത്ത് സത്യവാങ്മൂലം ഫയല്‍ ചെയ്യാൻ കെ.കെ. രമയ്ക്ക് കോടതി അനുമതി നല്‍കി. ജ്യോതി ബാബുവിന്‍റെ ജാമ്യാപേക്ഷ കോടതി തിങ്കളാഴ്ചയാവും പരിഗണിക്കുക. ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജ്യോതി ബാബു സുപ്രീം കോടതിയില്‍ ജാമ്യാപേക്ഷ ഫയല്‍ ചെയ്തത്.

Related Posts