ലോകമെമ്പാടുമുള്ള മലയാളികൾ സംസ്കാരവും ഭാഷയും അടുത്ത തലമുറയിലേക്ക് പകർന്നു നൽകണമെന്നും മലയാളികൾ സ്വത്വബോധമുള്ളവരാകണമെന്നും കവി മുരുകൻ കാട്ടാക്കട അഭിപ്രായപ്പെട്ടു. കേരള സമാജം മാഗഡി റോഡ് സോൺ ഓണാഘോഷം എസ് ജി മാര്യേജ് ഹാളിൽ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.  

സോൺ ചെയർമാൻ അനിൽ കുമാർ.ആർ അധ്യക്ഷത വഹിച്ചു. സിനിമ താരം സരയൂ മോഹൻ,  കേരള സമാജം പ്രസിഡണ്ട് എം.ഹനീഫ്,  ജനറൽ സെക്രട്ടറി റജി കുമാർ, ട്രഷറർ ജോർജ് തോമസ് , കെ.എൻ.ഇ ട്രസ്റ്റ് പ്രസിഡണ്ട് സി ഗോപിനാഥൻ, സോൺ കൺവീനർ ലിജു.പി.കെ,  ആഘോഷ കമ്മറ്റി ചെയർമാൻ സനൽ കുമാർ , വനിതാ വിഭാഗം ചെയർപേഴ്സൺ ഓമന കവിരാജ് തുടങ്ങിയവർ സംബന്ധിച്ചു. 

കലാപരിപാടികൾ, ഓണസദ്യ, സിനിമ പിന്നണി ഗായിക  രഞ്ജിനി ജോസ്,  സ്റ്റാർ സിങ്ങർ വിവേകാനന്ദൻ, ബൽറാം , പ്രദീപ്‌ പള്ളിപ്ര എന്നിവർ അവതരിപ്പിച്ച ഗാനമേള എന്നിവ നടന്നു.

Related Posts