കേരളത്തെക്കുറിച്ചുള്ള ബാംഗ്ലൂർ മലയാളികളുടെ വിജ്ഞാനം അളക്കുക എന്ന ലക്ഷ്യത്തോടെ കുന്ദലഹള്ളി കേരളസമാജം പ്രശ്നോത്തരി മത്സരം സംഘടിപ്പിക്കുന്നു. ഡിസംബർ 14 ഞായറാഴ്‌ച BEML ലേഔട്ടിലുള്ള സമാജം ആസ്ഥാനത്തുവെച്ചായിരിക്കും മത്സരം. എട്ടാം തവണയാണ് സമാജം പ്രശ്നോത്തരി മത്സരം സംഘടിപ്പിക്കുന്നത്.

കേരളത്തിൻ്റെ സംസ്കാരം, ചരിത്രം, സാഹിത്യം, കല, കായികം, രാഷ്ട്രീയം എന്നിങ്ങനെ സമസ്തമേഖലകളെയും ബന്ധപ്പെടുത്തിയുള്ള ചോദ്യങ്ങളായിരിക്കും മത്സരത്തിൽ ഉൾപ്പെടുത്തുക. മലയാളത്തിലായിരിക്കും ചോദ്യങ്ങൾ. രണ്ടുപേരടങ്ങുന്ന സംഘമായിട്ടാണ് മത്സരത്തിൽ പങ്കെടുക്കേണ്ടത്. വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകും. മത്സരിക്കാൻ താല്പര്യമുള്ളവർ ഡിസംബർ 10നകം പേര് നൽകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 9845751628.

Related Posts