എറണാകുളം- ബാംഗ്ലൂർ വന്ദേഭാരതിന് KSR ബാംഗ്ലൂർ സ്റ്റേഷനിൽ ഉജ്ജ്വല സ്വീകരണം.
കെ കെ ടി എഫ് (കർണാടക കേരള ട്രാവൽസ് ഫോറം), എസ് കെ കെ എസ്( സുവർണ്ണ കർണാടക കേരളസമാജം), കെ എം സി സി, എം എം എ, കേളി എന്നീ സംഘടനകളുടെ നേതൃത്വത്തിൽ എറണാകുളത്തുനിന്നും ബാംഗ്ലൂരിലെത്തിയ വന്ദേ ഭാരതിന് സ്വീകരണം നൽകി. കെ കെ ടി എഫ് ജോയിൻറ് കൺവീനർ സി.കുഞ്ഞപ്പൻ, കോർഡിനേറ്റർ മെറ്റി ഗ്രേസ്, പി പി പ്രദീപ്, ശശി, രാജൻ, എസ് കെ കെ എസ് പ്രസിഡണ്ട് എ ആർ രാജേന്ദ്രൻ, ജനറൽ സെക്രട്ടറി കെ പി ശശിധരൻ, അനു, സുധാകരൻ, കെ എം സി സി ജോയിൻറ് സെക്രട്ടറിമാരായ മുനീർ, റഹിം ചാലുശ്ശേരി, കേളി വൈസ് പ്രസിഡണ്ട് റഹീസ്.കെ, എം എം എ ഭാരവാഹി ഷബീർ എന്നിവരുടെ നേതൃത്വത്തിലാണ് സ്വീകരണം നൽകിയത്.
