പ്രണവ് മോഹൻലാൽ നായകനായി അഭിനയിച്ച ‘ഡീയസ് ഈറെ’ ബോക്സോഫീസ് കളക്ഷനില്‍ മുന്നേറികൊണ്ടിരിക്കുകയാണ്. ആറു ദിവസത്തിനുള്ളിൽ ആഗോളതലത്തില്‍ 50 കോടി രൂപയാണ് ‘ഡീയസ് ഈറെ’നേടിയത്. ഇന്ത്യയിൽ നിന്ന് മാത്രം ചിത്രം 24 കോടി രൂപയാണ് സ്വന്തമാക്കിയത്. ഒക്ടോബർ 31ന് ആണ് ചിത്രം ആഗോളതലത്തില്‍ റിലീസ് ചെയ്തത്. രാഹുല്‍ സദാശിവനാണ് ചിത്രത്തിൻ്റെ സംവിധായകൻ.

സിനിമയുടെ അവസാനത്തില്‍ ഡീയസ് ഈറേക്ക് രണ്ടാം ഭാഗം ഉണ്ടാകുമെന്നുള്ള അഭ്യൂഹങ്ങൾ വന്നിരുന്നു. എന്നാല്‍ സംവിധായകൻ രാഹുല്‍ സദാശിവൻ അന്താരാഷ്ട്ര മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തൻ്റെ മനസ്സുതുറന്നു. ചിത്രത്തിൻ്റെ എൻഡിംഗ് വളരെ സ്വാഭാവികമായി ഉണ്ടായതാണെന്നും എന്നാല്‍ ഭാവിയില്‍ രണ്ടാം ഭാഗം ഉണ്ടാകുമോയെന്ന് അറിയില്ലെന്നും രാഹുല്‍ പറഞ്ഞു. ചിത്രത്തിൽ പ്രണവിനൊപ്പം ഗിബിൻ ഗോപി‌നാഥ്, ജയാ കുറുപ്പ്, സുഷ്മിത ഭട്ട്, അരുണ്‍ അജികുമാർ എന്നിവരും പ്രധാന കഥാപാത്രങ്ങളിൽ എത്തുന്നു. ചിത്രം വൈനോട്ട് സ്റ്റുഡിയോസ്, നൈറ്റ് ഷിഫ്സ് സ്റ്റുഡിയോസ് എന്നിവരാണ് നിർമിച്ചത്.

Related Posts