സുവര്‍ണ കര്‍ണാടക കേരള സമാജം ബാംഗ്ലൂർ നോര്‍ത്ത് സോണിൻ്റെ ‘സുവര്‍ണജ്യോതി-2025’ ഹെബാൾ കെമ്പപുരയിലുള്ള സിന്ധി കോളേജ് ഓഡിറ്റോറിയത്തില്‍ വെച്ച് നാളെ വിവിധ പരിപാടികളോടെ ആഘോഷിക്കും.
രാവിലെ 11മണിക്ക് കള്‍ച്ചറൽ പരിപാടികളോടു കൂടി ആരംഭിക്കുന്ന പരിപാടിയിൽ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുക്കും. കര്‍ണാടക റവന്യൂ മന്ത്രി കൃഷ്ണബൈര ഗൗഡ മുഖ്യാതിഥിയായിരിക്കും. കര്‍ണാടക ചീഫ് വിപ്പ് സലീം അഹമ്മദ് ഭദ്രദീപം തെളിയിക്കും. എൻ എ ഹാരിസ് എം എൽ എ മുഖ്യ പ്രഭാഷണം നടത്തും. ഡോ.ബോബി ചെമ്മണ്ണൂര്‍, ചലച്ചിത്ര താരങ്ങളായ വിൻസി അലോഷ്യസ്, നമിത പ്രമോദ് എന്നിവരുടെ സാന്നിധ്യം സുവര്‍ണജ്യോതി-2025ൻ്റെ വേദിയെ അലങ്കരിക്കും.
ഉച്ചയ്ക്ക് 12.30.മുതല്‍ 02.30 വരെ വിഭവസമൃദ്ധമായ സദ്യ ഉണ്ടായിരിക്കും. ഡീന്‍ കുര്യാക്കോസ് എംപി, ടി.സിദ്ദിഖ് എംഎൽഎ, കർണാടക മുൻ മുഖ്യമന്ത്രി ഡി.വി.സദാനന്ദ ഗൗഡ, ഷാജി ജോർജ്ജ് തോമസ്, എന്നിവര്‍ സന്നിഹിതരായിരിക്കും. ആക്ടീവ് റേഡിയോ എന്ന പ്രമുഖമായ ബാൻഡ് ട്രൂപ്പിൻ്റെ മേഗാ പ്രോഗ്രാമോടു കൂടി ‘സുവര്‍ണജ്യോതി-2025’ പര്യവസാനിക്കും.
സോണൽ ചെയർമാൻ അനില്‍ പാപ്പച്ചന്‍, കണ്‍വീനര്‍ സിയാദ് വി.പി, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ മുനീര്‍ പി, കണ്‍വീനര്‍ ഐപ്പ് ചാണ്ടി എന്നിവര്‍ അറിയിച്ചു.