കെ.ജയകുമാർ തിരുവിതാംകൂർ ദേവസ്വംബോർഡിൻ്റെ അടുത്ത പ്രസിഡണ്ടായി എത്തിയേക്കുമെന്ന് വിവരം, അദ്ദേഹത്തിൻ്റെ പേര് സിപിഎം സജീവമായി പരിഗണിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. മുഖ്യമന്ത്രിയുമായി ആലോചിച്ച ശേഷം തീരുമാനം പ്രഖ്യാപിക്കും.
അദ്ദേഹം നിലവിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻ്റ് ഇൻ ഗവൺമെന്റ്റ് (ഐഎംജി) ഡയറക്ടറാണ്. സ്വർണപ്പാളി കട്ടിളപ്പടി വിവാദങ്ങൾ ശബരിമലയിൽ വാർത്താപ്രാഥാന്യം നേടിയിരിക്കുന്ന സമയത്ത് ബോർഡിനെ നയിക്കാൻ ഭരണതലത്തിൽ ഏറെ പരിചയമുള്ളൊരാൾ വേണമെന്നാണ് സിപിഎം ആലോചന ഇതനുസരിപ്പ് മുൻ ചീഫ് സെക്രട്ടറിയും മുൻ ശബരിമല സ്പെഷ്യൽ കമ്മീഷണർ പദവിയും വഹിച്ച പരിചയവുമുളതിനാലാണ് ജയകുമാറിനെ പ്രസിഡണ്ടാക്കുന്നത്.