ബെംഗളൂർ മലയാളികളുടെ ഏറെക്കാലമായുള്ള കാത്തിരിപ്പിന് വിരാമമിട്ട് എറണാകുളം-ബെംഗളൂരു വന്ദേ ഭാരത് എക്സ്‌പ്രസ് സർവീസ് ഞായറാഴ്ച മുതൽ സർവീസ് ആരംഭിക്കും. ശനിയാഴ്ച രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി വെർച്വലായി ഫ്ലാഗ് ഓഫ് ചെയ്യും. ഞായറാഴ്ച മുതൽ പൊതുജനങ്ങൾക്ക്‌ യാത്ര ചെയ്യാനായി തുറന്നുകൊടുക്കും. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിലേക്കുള്ള മറ്റ് വന്ദേ ഭാരത് സർവീസുകളുടെ ഉദ്ഘാടനവും ഇതിൻ്റെ ഭാഗമായി നടക്കും.

രാവിലെ 5.10 ന് കെഎസ്ആർ ബെംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ ഉച്ചയ്ക്ക് 1.50 ന് എറണാകുളത്ത് എത്തും. 2.20ന് പുറപ്പെട്ട് രാത്രി 11.00 ന് ബെംഗളൂരുവിൽ എത്തും. തൃശൂർ, പാലക്കാട്, കോയമ്പത്തൂർ, ഈറോഡ്, തിരുപ്പൂർ, സേലം കൃഷ്ണരാജപുരം എന്നിവിടങ്ങളിലായിരിക്കും സ്റ്റോപ്പുകൾ.

ഏകദേശം 630 കിലോമീറ്റർ ദൈർഘ്യം എട്ട് മണിക്കൂറിനുള്ളിൽ സഞ്ചരിക്കാൻ ഈ പുതിയ എക്സ്‌പ്രസ് ട്രെയിനിന് സാധിക്കും. എറണാകുളം-ബെംഗളൂരു റൂട്ടിലെ യാത്ര എളുപ്പമാക്കുന്നതിന് ഈ വന്ദേഭാരത് എക്സ്‌പ്രസ് സഹായകമാകും.

Related Posts