ചിറ്റൂരിൽ 14 വയസുകാരനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ചിറ്റൂർ സ്വദേശി കാശി വിശ്വനാഥൻ്റെ മകൻ ലക്ഷ്മണനാണ് മരിച്ചത്. ഇരട്ട സഹോദരൻ രാമനായി തിരച്ചിൽ തുടരുന്നു. രാമൻ്റെ വസ്ത്രങ്ങൾ കുളത്തിൻ്റെ കരയിൽ ഉണ്ട്. ഇരുവരെയും ഇന്നലെയാണ് കാണാതാവുന്നത്.

കുട്ടികള്‍ കളിക്കാന്‍ പോയതായിരുന്നു. രാത്രിയായിട്ടും വീട്ടില്‍ എത്താത്തതിനെതുടര്‍ന്നാണ് തിരച്ചില്‍ നടത്തിയത്. ഇതിന് പിന്നാലെയാണ് സമീപത്തെ കുളത്തില്‍ നിന്ന് ഒരു കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. ഇരട്ട സഹോദന് വേണ്ടി കുളത്തിലടക്കം തിരച്ചില്‍ തുടരുകയാണ്.

Related Posts