കേരളപ്പിറവി ദിനത്തിൽ കേരളത്തിന് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും. ഭൂപ്രകൃതിയും നൂറ്റാണ്ടുകൾ പഴക്കമുള്ള പൈതൃകവും ഇന്ത്യയുടെ ഊർജസ്വലമായ സാംസ്കാരിക പ്രൗഢി പ്രതിഫലിപ്പിക്കുന്ന കേരളത്തിന് മെച്ചപ്പെട്ട ആരോഗ്യവും വിജയവും കൈവരട്ടെയെന്ന് പ്രധാനമന്ത്രി സമൂഹമാധ്യമങ്ങളിലൂടെ ആശംസിച്ചു.
‘കേരളപ്പിറവി ദിനത്തിൽ ഏവർക്കും ഊഷ്മളമായ ആശംസകൾ! ആഗോളതലത്തിൽ വൈവിധ്യമാർന്ന മേഖലകളിൽ മികവ് പുലർത്തുന്നവരും, സർഗാത്മകതക്കും നൂതനാശയങ്ങൾക്കും പേരുകേട്ടവരുമായ ജനതയുൾക്കൊള്ളുന്ന സംസ്ഥാനമാണിത്. ഈ സംസ്ഥാനത്തിൻ്റെ മനോഹരമായ ഭൂപ്രകൃതിയും നൂറ്റാണ്ടുകൾ പഴക്കമുള്ള പൈതൃകവും ഇന്ത്യയുടെ ഊർജസ്വലമായ സാംസ്കാരിക പ്രൗഢി പ്രതിഫലിപ്പിക്കുന്നു. കേരളത്തിലെ ജനങ്ങൾക്ക് എപ്പോഴും മെച്ചപ്പെട്ട ആരോഗ്യവും വിജയവും കൈവരട്ടെ.’- പ്രധാനമന്ത്രി എക്സിൽ കുറിച്ചു.