നമ്മ മെട്രോ യെല്ലോ ലൈനിൽ(ആർവി റോഡ് – ബൊമ്മസാന്ദ്ര) അഞ്ചാമത്തെ തീവണ്ടി ഇന്നുമുതൽ ഓടിത്തുടങ്ങും. ആറ് കോച്ചുകളുള്ള തീവണ്ടിയാണ് പുതുതായി സർവീസിനെത്തിയത്. കന്നഡ രാജ്യോത്സവത്തിൻ്റെ ഭാഗമായാണ് പുതിയ തീവണ്ടി സർവീസ് ആരംഭിക്കുന്നതെന്ന് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബി എം ആർ സി എൽ) അറിയിച്ചു.

അഞ്ചാമത്തെ ട്രെയിൻ കൂടി വരുന്നതോടെ പാതയിൽ ട്രെയിൻ സർവീസുകളുടെ ഇടവേള തിരക്കേറിയ സമയങ്ങളിൽ (രാവിലെ എട്ടു മുതൽ ഉച്ചവരെയും വൈകീട്ട് നാലു മുതൽ രാത്രി ഒമ്പതുവരെയും) 15 മിനിറ്റായി മാറും. ബാക്കിയുള്ള സമയങ്ങളിൽ നിലവിലുള്ള 19 മിനിറ്റിൻ്റെ ഇടവേള തുടരും. ഈ സമയങ്ങളിൽ നിലവിലുള്ള നാല് ട്രെയിനുകൾ മാത്രമേ സർവീസിനുണ്ടാകൂ എന്ന് ബി എം ആർ സി എൽ അറിയിച്ചു.

അഞ്ചാം ട്രെയിന്‍ എല്ലാ സുരക്ഷാ, സാങ്കേതിക പരീക്ഷണങ്ങളും വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുണ്ട്. കര്‍ണാടകപ്പിറവി ദിനത്തില്‍ ബെംഗളൂരുകാര്‍ക്കുള്ള സമ്മാനമായാണ് ട്രെയിന്‍ ലഭ്യമാവുന്നതെന്ന സവിശേഷതയുമുണ്ട്. യെല്ലോ ലൈനിലെ ശരാശരി പ്രതിദിന യാത്രക്കാരുടെ എണ്ണം ഇപ്പോള്‍ 84,000 ആണ്.

Related Posts