സെൽ മാറ്റണമെന്ന നടൻ ദർശൻ്റെ ആവശ്യം അഡീഷണൽ സിറ്റി സിവിൽ കോടതി തള്ളി. പരപ്പന അഗ്രഹാര ജയിലിലുള്ള ദർശൻ കൂടുതൽ സൗകര്യം ആവശ്യപ്പെട്ടാണ് ഹർജി സമർപ്പിച്ചത്. പുതിയ കിടക്കയും തലയിണയും നൽകണമെന്ന ആവശ്യവും കോടതിതള്ളി. എല്ലാ മാസവും പുതിയ കിടക്ക വിരിയും വസ്ത്രങ്ങളും വീട്ടിൽനിന്ന് എത്തിച്ചു നൽകുന്നതിന് കോടതി അനുമതി നൽകി.
ഇപ്പോഴുള്ള സെല്ലിൽ സൂര്യപ്രകാരം കയറാത്തതാണെന്നും ഇവിടെനിന്ന് മാറ്റണമെന്നുമായിരുന്നു ദർശൻ്റെ ആവശ്യപെട്ടത്. എന്നാൽ, സുരക്ഷാ പ്രശ്നങ്ങൾ ഉള്ളതിനാൽ മാറ്റാൻ കഴിയില്ലെന്ന ജയിൽ അധികൃതരുടെ നിലപാട് കോടതി അംഗീകരിക്കുകയായിരുന്നു. നടിയും രേണുകാസ്വാമിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ പവിത്ര ഗൗഡ ഒന്നാംപ്രതിയും ദർശൻ രണ്ടാം പ്രതിയുമാണ്.