ജമ്മു കശ്മീരിലെ സോനമാര്‍ഗ് നഗരത്തിലേക്ക് വര്‍ഷം മുഴുവന്‍ യാത്ര സാധ്യമാക്കാന്‍ സഹായിക്കുന്ന Z മോഡ് തുരങ്കം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു.. ഇംഗ്ലീഷ് അക്ഷരമാലയിലെ Z എന്ന അക്ഷരത്തിന്റെ ആകൃതിയിലുള്ള റോഡിന് പകരം വരുന്ന തുരങ്കമായതിനാലാണ് തുരങ്കത്തിന് Z മോഡ് എന്ന പേര് ലഭിച്ചത്. ഗാന്ദര്‍ബാല്‍ ജില്ലയിലെ സോനമാര്‍ഗിനെയും ഗഗന്മാര്ഗിനെയും ബന്ധിപ്പിക്കുന്നതാണ് ഈ തുരങ്കം. ബോര്‍ഡര്‍ റോഡ് ഓര്ഗനൈസേഷന് 2012-ലാണ് ഈ തുരങ്കപാതയ്ക്കുള്ള പദ്ധതി തയ്യാറാക്കിയത്. സമുദ്രനിരപ്പില്‍നിന്ന് 2,637 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ തുരങ്കത്തിന്റെ ദൈര്‍ഘ്യം 6.5 കിലോമീറ്ററാണ്. മുൻപ് ഹിമപാതഭീഷണി നിലനിന്നിരുന്ന Z ടേണ്‍ വഴിയിലൂടെ മാത്രമായിരുന്നു ഇവിടേക്കുള്ള യാത്ര സാധ്യമായിരുന്നത്. തുരങ്കത്തിലൂടെയുള്ളത് ഇരട്ടവരി ഗതാഗതമാണ്. ന്യൂ ഓസ്ട്രിയന്‍ ടണലിങ് മെത്തേഡ് (എന്‍.എ.ടി.എം.) ഉപയോഗിച്ചാണ് തുരങ്കത്തിന്റെ നിര്‍മാണം. മണിക്കൂറില്‍ എണ്‍പത് കിലോമീറ്റര്‍ വേഗത്തില്‍ ആയിരം വാഹനങ്ങള്‍ക്ക് കടന്നുപോകാൻ കഴിയുന്ന രീതിയിലാണ് തുരങ്കം നിര്‍മിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ഉദ്ഘാടനച്ചടങ്ങിന് മുന്നോടിയായി ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള തുരങ്കം സന്ദര്‍ശിച്ചു മുന്നൊരുക്കങ്ങള്‍ വിലയിരുത്തി. ലഡാക്കിലേക്കുള്ള സൈനിക നീക്കത്തിന് വരെ ഈ പാത ഉപയോഗിക്കാനാണ് സര്‍ക്കാറിന്റെ ലക്ഷ്യം.
Check latest article from this author !
വനിതാ സംവരണബിൽ ലോകസഭയിൽ പരാജയപ്പെട്ടു
April 17, 2026
Related Posts
ഗണേശോത്സവം; ബെംഗളൂരുവിൽ മാർഗനിർദേശം പുറത്തിറക്കി സിറ്റി പോലീസ്
September 9, 2024
കോഴിക്കോട് സ്വദേശിനിയെ ബംഗളൂരുവിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
September 9, 2024
70 വയസ്സിന് മുകളിലുള്ള എല്ലാവര്ക്കും ഇനിസൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ്
September 12, 2024
യുക്രെയ്ൻ സമാധാന ചർച്ചകൾക്ക് നേതൃത്വം നൽകാൻ ഇന്ത്യ;
September 12, 2024
Recent Posts
- വാൽപ്പാറയ്ക്കു സമീപമുണ്ടായ ദാരുണമായ വാഹനാപകടത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി
- വാൽപ്പാറ അപകടം, പരുക്കേറ്റവർക്ക് ചികിത്സ ഉറപ്പാക്കും, മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ സഹായം നൽകും; മുഖ്യമന്ത്രി
- വനിതാ സംവരണബിൽ ലോകസഭയിൽ പരാജയപ്പെട്ടു
- ബിജെപി പ്രവര്‍ത്തകരെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമിച്ച കേസ്; 10 സിപിഎം പ്രവര്‍ത്തകര്‍ കുറ്റക്കാര്‍, ശിക്ഷാ വിധി നാളെ
- തമിഴ്നാട് വാൽപ്പാറയിൽ മലയാളികൾ സഞ്ചരിച്ച ടെമ്പോ ട്രാവലർ മറിഞ്ഞ് ഒമ്പത് പേർക്ക് ദാരുണാന്ത്യം
Recent Comments
No comments to show.