കോൺഗ്രസ് അധികാരത്തിലെത്തിയാൽ ഡൽഹിയിലെ വിദ്യാസമ്പന്നരും തൊഴിൽരഹിതരുമായ യുവാക്കൾക്ക് മാസം 8,500 രൂപ വീതം നൽകുമെന്ന് പുതിയ വാഗ്ദാനവുമായി കോൺഗ്രസ് രാഗത്ത്. ‘യുവ ഉഡാൻ യോജന’ പദ്ധതി പ്രകാരം ഒരുവർഷത്തേക്കായിരിക്കും സാമ്പത്തിക സഹായം നൽകുക കോൺഗ്രസ് നേതാക്കൾ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ജീവൻ രക്ഷാ യോജനയിലൂടെ ഡൽഹി നിവാസികൾക്ക് 25 ലക്ഷം രൂപവരെ ആരോഗ്യ ഇൻഷുറൻസ് കവറേജ്, പ്യാരി ദീദീ യോജനയ്ക്ക് കീഴിൽ യോഗ്യരായ വനിതകൾക്ക് മാസം 2,500 രൂപയുടെ ധനസഹായം, എന്നിവ പ്രഖ്യാപിച്ചതിന് ദിവസങ്ങൾക്ക് പിന്നാലെയാണ് കോൺഗ്രസ് മൂന്നാമത്തെ ഗ്യാരണ്ടിയും പ്രഖ്യാപിച്ചിരിക്കുന്നത്.

സച്ചിൻ പൈലറ്റ് അടക്കമുള്ള നേതാക്കൾ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു ഫെബ്രുവരി അഞ്ചിന് ഡൽഹിയിലെ ജനങ്ങൾ പുതിയ സർക്കാരിനെ തിരഞ്ഞെടുക്കുകയാണ്. ഈ അവസരത്തിൽ ഡൽഹിയിലെ ജനങ്ങൾക്ക് മുന്നിൽ ഞങ്ങൾ പുതിയ ഗ്യാരണ്ടികൾ അവതരിപ്പിക്കുകയാണെന്നും വിദ്യാസമ്പന്നരായ, തൊഴിരഹിതരായ യുവാക്കൾക്ക് ഒരുവർഷത്തേയ്ക്ക് മാസം 8,500 വീതം നൽകാൻ ഞങ്ങൾ തീരുമാനിച്ചതെന്നും ഇതൊരു സാമ്പത്തിക സഹായം മാത്രമല്ല. പരിശീലനം ലഭിച്ചിട്ടുള്ള മേഖലയിൽ തന്നെ അവർക്ക് തൊഴിൽ നൽകാൻ ഞങ്ങൾ ശ്രമിക്കുമെന്നും സച്ചിൻ പൈലറ്റ് വ്യക്തമാക്കി. ക്ഷേമ പദ്ധതികളിലും സാമ്പത്തിക പ്രോത്സാഹനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന അഞ്ച് ഗ്യാരണ്ടികൾ പാർട്ടി വാഗ്ദാനം ചെയ്തെങ്കിലും പ്രകടന പത്രിക ഇതുവരെ പുറത്തിറക്കിയിട്ടില്ല. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ 2015ലെയും 2020ലെയും 67 സീറ്റുകളും 62 സീറ്റുകളും നേടിയാണ് ആം ആദ്‌മി പാർട്ടി വിജയിച്ചത് ബിജെപി മൂന്ന് സീറ്റുകളും എട്ട് സീറ്റുകളും നേടിയപ്പോൾ കോൺഗ്രസ് പരാജയപെടുകയാണ് ചെയ്തത്.

Related Posts