നോർക്ക തിരിച്ചറിയൽ കാർഡിനും ആരോഗ്യ ഇൻഷുറൻസിനും വേണ്ടി സുൽത്താൻപാളയ സെയ്ന്റ് അൽഫോൻസാ ഫൊറോനാ പള്ളിയിലെ അസോസിയേഷൻ്റെ നേതൃത്വത്തിൽ ശേഖരിച്ച അപേക്ഷകൾ കൈമാറി. ദേവാലയത്തിലെ പിതൃവേദി പ്രസിഡണ്ട് ജോർജുകുട്ടി നേരിയം അപേക്ഷകൾ നോർക്ക ഡിവലപ്പ്മെന്റ് ഓഫീസർ റീസ രഞ്ജിത്തിന് കൈമാറി.
ഫൊറോനാ വികാരി ഫാ.ബിജോയ് അരിമറ്റത്തിൻ്റെ നേതൃത്വത്തിലാണ് നോർക്ക ഇൻഷുറൻസിനായി അംഗത്വ പ്രചാരണം നടത്തിയത്.