ഈജിപ്പുര മേൽപ്പാലം 2026 ജൂണോടെ പൂർത്തിയാകുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. ‘വോക് വിത്ത് ബംഗളുരു’ പരിപാടിയുടെ ഭാഗമായി പ്രദേശവാസികളുമായി സംസാരിക്കുകയായിരുന്നു ഡി.കെ. ശിവകുമാർ. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാരും ഗതാഗതമന്ത്രി രാമലിംഗ റെഡ്‌ഡിയും പദ്ധതിയുടെ പുരോഗതി പരിശോധിച്ചു. 2019ൽ ആരംഭിച്ച പദ്ധതി പാതിയിൽ മുടങ്ങിയിരുന്നു അടുത്തിടെയാണ് പുനരാരംഭിച്ചത്.
“ഈജിപുര മേൽപാല നിർമാണ സ്ഥലം സന്ദർശിച്ചു. ജോലികൾ പൂർണതോതിൽ ആരംഭിച്ചതിൽ സന്തോഷം. കോറമംഗല-ഈജിപ്പുര പാതയിലെ ഗതാഗതക്കുരുക്ക്ലഘുകരിക്കുന്നതിനാണിത്. 2026 ജൂണോടെ പദ്ധതി പൂർത്തിയാക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു” – ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ എക്സിൽ കുറിച്ചു. പദ്ധതി നടപ്പാക്കാനുള്ള ഭൂമി ഏറ്റെടുക്കൽ വേഗത്തിലാക്കാൻ പ്രദേശവാസികൾ സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു.