1,500 ഹൈ-കപ്പാസിറ്റി ചാർജിങ് സ്റ്റേഷനുകൾ നിർമിക്കാനൊരുങ്ങി കർണാടക സർക്കാർ. 60kW മുതൽ 240kW വരെ കപ്പാസിറ്റിയുള്ള ചാർജിങ് സ്റ്റേഷനുകളാണ് പി.എം ഇ-ഡ്രൈവ് സ്കീം വഴി നിർമ്മിക്കുക. 6,000ത്തിലധികം പൊതു ചാർജിങ് സ്റ്റേഷനുകളാണ് നിലവിൽ കർണാടകയിൽ ഉള്ളത്. പുതിയ ചാർജിങ് സ്റ്റേഷനുകൾ വരുന്നതോടെ ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിങ് അപര്യാപ്തത ഒരു പരിധിവരെ കുറക്കാൻ ആവും. ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ, പാസഞ്ചർ വാഹനങ്ങൾ, വാണിജ്യ വാഹനങ്ങൾ, മുച്ചക്ര വാഹനങ്ങൾ എന്നിവക്ക് പുറമെ പൊതുഗതാഗത സംവിധാനമായ ഇ.വി ബസുകൾക്ക് വരെ പുതിയ ഹൈ-കപ്പാസിറ്റി ചാർജിങ് സ്റ്റേഷനുകൾ ഉപയോഗിക്കാനാവും.
കേന്ദ്ര സർക്കാർ 100 ശതമാനം വരെ സബ്സിഡി നൽകുന്നതിനാൽ സംസ്ഥാന കർണാടക സർക്കാറിന് ചെലവ് വളരെ കുറവായിരിക്കും.