67ാമത് സ്കൂൾ കായികമേളക്ക് ഇന്ന് കൊടിയേറ്റം. മുഖ്യമന്ത്രി പിണറായി വിജയൻ വൈകിട്ട് നാലുമണിക്ക് ഉദ്ഘാടനം ചെയ്യും. കായികതാരങ്ങളുടെ മാർച്ച് പാസ്റ്റോടെയാകും ഉദ്ഘാടനച്ചടങ്ങിന് തുടക്കമാവുക. പ്രതിപക്ഷ നേതാവ്, മന്ത്രിമാർ, എം.പിമാർ, എം.എൽ.എമാർ, മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. ഇന്ത്യൻ ഫുട്ബോളിൻ്റെ അഭിമാനതാരം ഐ.എം.വിജയൻ മന്ത്രി വി.ശിവൻകുട്ടിയ്‌ക്കൊപ്പം ദീപശിഖ കൊളുത്തും.

മേളയിൽ 12 വേദികളിലായി ഇരുപതിനായിരം കുട്ടികൾ മാറ്റുരയ്ക്കും. മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ ആണ് ഇത്തവണ മേളയുടെ ബ്രാൻഡ് അംബാസഡർ. ചലച്ചിത്ര താരം കീർത്തി സുരേഷ് മേളയുടെ ഗുഡ്‌വിൽ അംബാസഡർ ആണ്. കാലാവസ്ഥ പ്രതികൂലമാകുക ആണെങ്കിൽ മത്സരങ്ങൾ ഇൻഡോർ വേദിയിലേയ്ക്ക് മാറ്റും.

Related Posts