നാലു ദിവസത്തെ കേരള സന്ദർശനത്തിന് രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് തലസ്ഥാനത്തെത്തും. വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ വൈകിട്ട് തിരുവനന്തപുരത്ത് എത്തുന്ന രാഷ്ട്രപതിയെ ഗവർണർ രാജേന്ദ്ര ആർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, ദേവസ്യം മന്ത്രി വി.എൻ.വാസവൻ തുടങ്ങിയവർ ചേർന്ന് സ്വീകരിക്കും. ഏഴുമണിയോടെ രാജ് ഭവനിലെത്തുന്ന രാഷ്ട്രപതി അവിടെ അനന്തപുരി സ്യൂട്ടിൽ വിശ്രമിക്കും.
ശബരിമല ശിവഗിരി സന്ദർശനം, മുൻ രാഷ്ട്രപതി കെ.ആർ നാരായണൻ്റെ പ്രതിമ അനാവരണം, പാലാ സെന്റ് തോമസ് കോളേജ്, എറണാകുളം സെൻ്റ് തെരേസാസ് കോളേജ് എന്നിവയുടെ ജൂബിലി ആഘോഷങ്ങൾ തുടങ്ങിയ പരിപാടികളിലാണ് സംബന്ധിക്കുക. നാളെ രാവിലെ 9 25ന് ഹെലിക്കോപ്റ്ററിൽ നിലയ്ക്കലേക്ക് തിരിക്കും. രാജ് ഭവനിൽ വച്ച് ഇരുമുടി കെട്ട് നിറച്ചാവും പുറപ്പെടുക.
23ന് രാവിലെ 10.30ന് രാജ്ഭവനിൽ കെ.ആർ നാരായണൻ്റെ അർദ്ധകായ പ്രതിമ അനാച്ഛാദനം. ഉപയ്ക്ക് 12 50ന് വർക്കല ശിവഗിരിയിൽ ശ്രീനാരായണ ഗുരു മഹാസമാധി ശതാബ്ദിയിൽ മുഖ്യാതിഥിയാകും. 24ന് രാവിലെ 11.35ന് കൊച്ചി നാവിസേന ആസ്ഥാനത്ത് ഇറങ്ങുന്ന രാഷ്ട്രപതി എറണാകുളം സെൻ്റ് തെരേസാസ് കോളേജിൻ്റെ ശതാബ്ദി ആഘോഷങ്ങളിൽ മുഖ്യാതിഥിയായി പങ്കെടുക്കും തുടർന്ന് ബോൾഗാട്ടി പാലസിലെ ഉച്ചഭക്ഷണത്തിനുശേഷം വൈകിട്ട് 4 05ന് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ഡൽഹിയിലേക്ക് മടങ്ങും.