വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യക്ക് ഇന്ന് നിർണായക മത്സരം. കഴിഞ്ഞ രണ്ട് കളിയും തോറ്റ ഇന്ത്യക്ക് സെമി പ്രതീക്ഷ നിലനിർത്താൻ ജയം അനിവാര്യമാണ്. കരുത്തരായ ഇംഗ്ലണ്ടാണ് എതിരാളി. നാല് കളിയിൽ ഏഴ് പോയിന്റുമായി ഇംഗ്ലണ്ട് മൂന്നാമതും നാല് പോയിൻ്റുള്ള ഇന്ത്യ നാലാമതുമാണ്.

രണ്ട് ജയങ്ങളുമായി തുടങ്ങിയ ഇന്ത്യക്ക് ഓസ്ട്രേലിയയോടും ദക്ഷിണാഫ്രിക്കയോടുമേറ്റ തോൽവികളാണ് തിരിച്ചടിയായത്. ഓസീസിനോട് വമ്പൻ സ്കോർ നേടിയിട്ടും ജയിക്കാനായില്ല. അഞ്ച് ബൗളർമാർ മാത്രമായി ഇറങ്ങുന്നത് ഗുണം ചെയ്യുന്നില്ല. ദക്ഷിണാഫ്രിക്കയോടും ഓസീസിനോടും ഈ തന്ത്രമാണ് പരാജയപ്പെട്ടത്. ഓസീസിനോട് 330 റണ്ണെടുത്തിട്ടും ജയിക്കാനാകാത്തത് ബൗളർമാരുടെ മോശം പ്രകടനം കൊണ്ടായിരുന്നു. മീഡിയം പേസർ രേണുക സിങ്ങിന് ടീമിൽ ഇടംകിട്ടുന്നില്ല ഓൾ റൗണ്ടർ അമൻജോത് കൗറിന് പകരം രേണുക കളിക്കാൻ സാധ്യതയുണ്ട്.

പേസ് നിരയിൽ പുതുമുഖതാരം കാന്തി ഗൗഡ് മാത്രമാണുള്ളത് അരുന്ധതി റെഡ്ഡി, സ്പിന്നർ രാധ യാദവ് എന്നിവരും പരിഗണനയിലുണ്ട്. മറുവശത്ത് ഒരു കളിയും തോൽക്കാതെയാണ് മുൻചാമ്പ്യൻമാരായ ഇംഗ്ലണ്ടിൻ്റെ വരവ് കളിച്ച മൂന്ന് കളി ജയിച്ചപ്പോൾ ഒരെണ്ണം മഴ കാരണം ഉപേക്ഷിച്ചു.

Related Posts