ബംഗളൂരു മലയാളി ഫോറത്തിൻ്റെ നേതൃത്വത്തിൽ നോർക്ക ഐഡി കാർഡിൻ്റെയും നോർക്ക കെയർ ഇൻഷുറൻസ് കാർഡിൻ്റെയും ക്യാമ്പയിൻ നാളെ രാവിലെ 11 മണിക്ക് അസോസിയേഷൻ്റെ ജയനഗർ ഉള്ള ഓഫീസിൽ വച്ച് നടക്കുന്നതാണ്. നോർക്കയുടെ ബംഗളൂരു ഡെവലപ്മെന്റ് ഓഫീസർ റീസ രഞ്ജിത്ത് മുഖ്യ അതിഥി ആയിരിക്കും.
നോർക്കയുടെ ഐഡി കാർഡിനും അതുപോലെതന്നെ നോർക്ക കെയർ ഇൻഷുറൻസിനും ഉള്ള പ്രത്യേക ഹെൽപ്ഡെസ്‌ക് അസോസിയേഷൻ ഓഫീസിൽ ഉണ്ടായിരിക്കുന്നതാണ് എന്ന് പ്രസിഡണ്ട് ജോജോ പി ജെ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9591933003 വിളിക്കുക.

Related Posts