ഗൂഗിളിൻ്റെ 1,25,000 കോടി രൂപയുടെ നിക്ഷേപം ആന്ധ്രയിലെ വിശാഖപട്ടണത്തിൽ എത്തുന്നത് യുഎസ് പ്രസിഡണ്ട് ട്രംപിനേറ്റ് വൻതിരിച്ചടിയായി വിലയിരുത്തപ്പെടുന്നു അമേരിക്കയിലെ ടെക് കമ്പനികളോട് യുഎസിൽ നിക്ഷേപമിറക്കാനും ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ നിന്നും നിക്ഷേപം പിൻവലിക്കാൻ ട്രംപ് സമ്മർദ്ദം ചെലുത്തിവരുന്നതിനിടയിലാണ് 1,25000 കോടി രൂപ മുതൽ മുടക്കിൽ വിശാഖപട്ടണത്ത് എഐ കേന്ദ്രം തുറക്കാൻ പോകുന്നത്.

12 രാജ്യങ്ങളിലായി കിടക്കുന്ന ഗൂഗിളിൻ്റെ എഐ കമ്പനികളുടെ ശൃംഖലയിൽ ഒരു കണ്ണിയാണ് വിശാഖപട്ടണത്ത് തുറക്കുന്നത്. അമേരിക്കയ്ക്ക് പുറത്ത് ഒരു എഐ സെൻററിന് ഗൂഗിൾ ഏറ്റവുമധികം നിക്ഷേപമിറക്കുന്നത് ഇന്ത്യയിലാണ്. പ്രധാനമന്ത്രി മോദിയോട് വിശാഖപട്ടണത്ത് തുറക്കാൻ പോകുന്നഎഐ കേന്ദ്രത്തിൻ്റെ പ്രവർത്തനത്തെക്കുറിച്ച് വിശദീകരിച്ചതായി സുന്ദർ പിച്ചെ പറഞ്ഞു. ജിഗാവാട്ട് സ്കെയിലിൽ കംപ്യൂട്ടിംഗ് സാധ്യമാക്കുന്നതാണ് പുതിയ സംവിധാനം. കടലിനടിയിലൂടെ ഒരു അന്താരാഷ്ട്ര ഗേറ്റ് വേയും തുറക്കുകയാണ്. ഗൂഗിളിൻ്റെ എഐ ഇന്നൊവേഷന് ഉദാഹരണമായിരിക്കും ഈ കേന്ദ്രമെന്നും സുന്ദർപിച്ചെ പറഞ്ഞു.

12 രാജ്യങ്ങളിലായി കിടക്കുന്ന ഗൂഗിളിൻ്റെ എഐ കമ്പനികളുടെ ശൃംഖലയിൽ ഒരു കണ്ണിയാണ് വിശാഖപട്ടണത്ത് തുറക്കുന്നത് അമേരിക്കയ്ക്ക് പുറത്ത് ഒരു എഐ സെൻററിന് ഗൂഗിൾ ഏറ്റവുമധികം നിക്ഷേപമിറക്കുന്നത് ഇന്ത്യയിലാണ്. ഇന്ത്യക്കെതിരെ വ്യാപാരയുദ്ധവും സാമ്പത്തിക യുദ്ധവും കടുപ്പിക്കുന്നതിനിടയിലാണ് അമേരിക്കയിലെ ഭീമൻ ടെക് കമ്പനിയായ ഗൂഗിൾ എഐ കേന്ദ്രവുമായി ഇന്ത്യയിൽ എത്തിയത്.

ഇന്ത്യയിൽ നിക്ഷേപിക്കരുതെന്ന ട്രംപിൻ്റെ ശാസന മറികടന്ന് കൂടുതൽ നിക്ഷേപം ഇന്ത്യയിൽ ഇറക്കാൻ ആലോചിക്കുകയാണ് അമേരിക്കൻ കമ്പനിയായ ആപ്പിൾ അമേരിക്കയിൽ അമേരിക്കക്കാരെ ജോലിക്കെടുത്ത് മത്സരക്ഷമമായ ഈ ലോകത്ത് പിടിച്ചുനിൽക്കാൻ സാധിക്കില്ലെന്ന് ഈ അമേരിക്കൻ ടെക് കമ്പനികൾക്കറിയാം. അതുകൊണ്ടാണ് അവർ കൂടുതലായി ഇന്ത്യയെ ആശ്രയിക്കുന്നത്.

Related Posts